മലപ്പുറം | സംസ്ഥാനത്ത് എല്‍ ഡി എഫിനുണ്ടായ വലിയ വിജയം സംബന്ധിച്ച് യു ഡി എഫ് അഗാഥമായ പഠനം നടത്തണമെന്ന് മുസ്ലിം ലീഗ് നേതാവും ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ കെ എന്‍ എ ഖാദര്‍. സംഘടനാപരമായ ദൗര്‍ബല്യമാണ് യു ഡി എഫിന്റെ തിരിച്ചടിക്ക് കാരണം. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് വിനയായി. പരാജയം സംബന്ധിച്ച് പഠനം നടത്തിയ തെറ്റുകള്‍ തിരുത്തി മുന്നോട്ട്‌പോകാന്‍ കഴിയണം. ഇതിനായി പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ചര്‍ച്ച നടത്തണമെന്നും ഖാദര്‍ പറഞ്ഞു. ഒരു ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫിന്റെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ യു ഡി എഫ് മുന്നണിവിടുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസ്സംഭവ്യമാണ്. ഗുരുവായൂരില്‍ ബി ജെ പി വോട്ടുകള്‍ എല്‍ ഡി എഫിന് പോയത് തിരിച്ചടിയായി. പരാജയത്തെ അംഗീകരിക്കുന്നു. യു ഡി എഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
source
http://www.sirajlive.com/2021/05/04/477870.html
Post a Comment