കവരത്തി | അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം നിലനില്‍ക്കെ, കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലക്ഷദ്വീപിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം. അതേസമയം, ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്ന് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു. കൊവിഡ് പ്രതിരോധത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ പോലും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.
source
http://www.sirajlive.com/2021/06/01/481878.html
Post a Comment