പൂന്തുറയില്‍ ബോട്ടപകടത്തില്‍ കാണാതായ ജോസഫിന്റെ മൃതദേഹം കണ്ടെത്തി; സേവ്യറിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം | പൂന്തുറയില്‍ ബോട്ടപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹം കണ്ടെത്തിയത്. പൂവാര്‍ ഭാഗത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

അതേ സമയം കാണാതായ സേവ്യറിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ചയാണ് മത്സ്യത്തൊഴിലാളികളുടെ ആറ് ബോട്ടുകള്‍ അപകടത്തില്‍പെട്ടത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ബോട്ടുകള്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. 14 പേരെ കോസ്റ്റ്ഗാര്‍ഡും തൊഴിലാളികളും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. കാണാതായവരില്‍ പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ എന്നയാളുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.



source http://www.sirajlive.com/2021/05/27/481007.html

Post a Comment

أحدث أقدم