കനത്ത മഴയും കാറ്റും; കാസര്‍കോടും വയനാട്ടിലും വന്‍ നാശനഷ്ടം

കാസര്‍കോട് /വയനാട്  | കാസര്‍കോട് ജില്ലയില്‍ കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുന്നു.മഞ്ചേശ്വരം താലൂക്കില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും നാല് വീടുകള്‍ഭാഗികമായും തകര്‍ന്നു.ഷിരിയ വില്ലേജിലെ ഷിറിയകടപ്പുറത്ത് താമസിക്കുന്ന 23 കുടുംബങ്ങളിലെ 110 അംഗങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി. കസബ ബീച്ചില്‍ താമസിക്കുന്ന നാല് കുടുംബങ്ങളെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.വെള്ളരികുണ്ട് താലൂക്കില്‍ ഒരു വീട് ഭാഗീകമായി തകര്‍ന്നു.
കെ.വി. കേളുവിന്റെ ഉടമസ്ഥതയിലുള്ള കോടോത്ത് വില്ലേജിലെ ചേരുകാനത്തിലെ ഒരു കോഴി ഫാം കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു.ഹോസ്ദുര്‍ഗ് താലൂക്കില്‍ ഒരു വീട് പൂര്‍ണ്ണമായും അഞ്ച് വീട്
ഭാഗികമായും തകര്‍ന്നു.കനത്ത മഴയും കടല്‍ക്ഷോഭവും കാരണം 113 കുടുംബങ്ങളിലെ 413 അംഗങ്ങളെ വലിയപറമ്പ ഗ്രാമത്തിലെ ബന്ധുക്കളുടെ വീട്ടിലേക്ക് മാറ്റി.

വയനാട്ടിലെ പേരിയ വില്ലേജില്‍ ഇരുമനത്തൂര്‍ കരടി ക്കുഴി കുറ്റിവള്‍ വീട്ടില്‍ കേളു എന്നയാളുടെ വീടിന്റെ മേല്‍ മരം വീണു ഭാഗികമായി കേടു പറ്റുകയും, മകള്‍ അഞ്ജന (19)ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ചുണ്ടേല്‍ വില്ലേജില്‍ ഒലിവ്മല പള്ളിയുടെ സമീപം ചിന്നന്‍, സുന്ദരന്‍ എന്നിവരുടെ വീടുകള്‍ക്ക് സമീപത്തു നിന്നും മണ്ണിടിഞ്ഞു ചെറിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുകാര്‍ ബന്ധുവീട്ടുകളിലേക്ക് മാറിയിട്ടുണ്ട്.

അഞ്ചുകുന്നു വില്ലേജിലെ മാനിയില്‍ അബ്ദുള്ള എന്നവരുടെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു വീടിന് വിള്ളല്‍ വീണിട്ടുണ്ട്. വീടിന് ഭീക്ഷണിയായതിനാല്‍ കിണര്‍ ജെ സി ബി ഉപയോഗിച്ച് മൂടാന്‍ തീരുമാനിച്ചിട്ടുണ്ട്



source http://www.sirajlive.com/2021/05/16/479213.html

Post a Comment

أحدث أقدم