ന്യൂഡല്‍ഹി | അതിതീവ്ര കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പതിയെ മുക്തമാകുന്നു. 24 മണിക്കൂറിനിടെ വലിയ ആശ്വസകരമായ വാര്‍ത്തയാണ് രാജ്യത്തെ കൊവിഡ് കണക്കുകളിലുണ്ടായത്. 24 മണിക്കൂറിനിടയില്‍ 1,52,734 കേസുകളും 3,128 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 50 ദിവസത്തെ ഏറ്റവും കുറഞ്ഞ മരണമാണിത്. ഇന്നലെ 2,38,022 പേര് രോഗമുക്തി നേടുകയും ചെയ്തു. രോഗമുക്തി നിരക്ക് 92 ശതമാനത്തിലെത്തി.
രാജ്യത്ത് ഇതിനകം 2,80,47,534 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 3,29,100 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. ആകെ 2,56,92,342 പേര് രോഗമുക്തി നേടി. നിലവില്‍ 20,26,092 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 21,31,54,129 പേര് വാക്സിന് സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
source http://www.sirajlive.com/2021/05/31/481742.html
Post a Comment