ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി; യുപിയിലെ ഭാഗിക ലോക്ക്ഡൗണും തുടരും

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1,600 ആയി കുറഞ്ഞിട്ടുണ്ട്. കേസുകള്‍ ഇതേ രീതിയില്‍ കുറയുകയാണെങ്കില്‍ 31 മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

അതേ സമയം ഉത്തര്‍പ്രദേശില്‍ ഭാഗിക ലോക്ക്ഡൗണ്‍ നീട്ടാന്‍ യോഗി സര്‍ക്കാരും തീരുമാനിച്ചു. ഈ മാസം 31 വരെ നിയന്ത്രണം സമാനരീതിയില്‍ തുടരാനാണ് തീരുമാനം. ഉത്തരാഖണ്ഡില്‍ കൊവിഡ് ബാധിച്ചു മാതാപിതാക്കള്‍ മരിച്ചാല്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇതിനായി പദ്ധതി ആവിഷ്‌കരിച്ചതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അറിയിച്ചു.



source http://www.sirajlive.com/2021/05/23/480321.html

Post a Comment

Previous Post Next Post