നക്ഷത്ര ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ ഒരുക്കരുത്; ലംഘിച്ചാല്‍ നടപടിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് വാക്സിനേഷന്‍ സൗകര്യം ഒരുക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും,ജീവനക്കാര്‍ക്ക് വേണ്ടി സ്വാകാര്യ ഓഫീസുകളിലും മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു. സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കും എന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.



source http://www.sirajlive.com/2021/05/30/481549.html

Post a Comment

أحدث أقدم