എന്തുകൊണ്ട് സൗജന്യ വാക്‌സിനില്ല; കേന്ദ്രത്തോട് ഹൈക്കോടതി

കൊച്ചി | സംസ്ഥാനത്തെ വാക്‌സിനേഷന്‍ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ കേന്ദ്രത്തോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. പൗരന്മാര്‍ക്ക് എന്തുകൊണ്ട് വാക്സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് ചോദിച്ച ഹൈക്കോടതി ഫെഡറലിസം നോക്കേണ്ട സമയമിതല്ലെന്നും കേന്ദ്രത്തെ ഉണര്‍ത്തി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിലുളള ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് വളരെ പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്.എന്നാല്‍ നയപരമായ വിഷയമാണ് ഇതെന്നും മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാദത്തിനായി അടുത്തദിവസത്തേക്ക് മാറ്റി.

34,000 കോടി രൂപയാണ് സൗജന്യ വാക്സിനേഷനായി വിനിയോഗിക്കേണ്ടത്. എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ കേന്ദ്രം ഒരു തീരുമാനമെടുക്കാത്തത്. സംസ്ഥാനങ്ങള്‍ക്കാണ് ചുമതല എന്ന നിലപാട് എന്താണ് കേന്ദ്രം എടുക്കുന്നത്. ആര്‍ ബ ഐയുടെ ഡിവിഡന്റ് കൈയിലിരിക്കേ ഇത് വാക്സിനേഷനായി വിനിയോഗിച്ചുകൂടേയെന്നും കോടതി ചോദിച്ചു.

 

 



source http://www.sirajlive.com/2021/05/24/480467.html

Post a Comment

أحدث أقدم