
ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. ആശുപത്രിയില്‍ ഒഴിവില്ലാത്തതിനാല്‍ ചിലര്‍ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ കാത്ത് പുറത്ത് കിടന്ന രോഗികളാണ് മരിച്ചവര്‍. പുറത്ത് കിടക്കുന്ന മറ്റ് രോഗികള്‍ക്ക് ബദല്‍ ചികിത്സ ഒരുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവുണ്ടാകുമെന്നാണ് അറിയുന്നത്.
source http://www.sirajlive.com/2021/05/13/478878.html
إرسال تعليق