മന്ത്രിമാരെ തീരുമാനിക്കുന്നത് സംസ്ഥാന ഘടകം, കേന്ദ്ര നേതൃത്വം ഇടപെടാറില്ല: യെച്ചൂരി

തിരുവനന്തപുരം | സംസ്ഥാനങ്ങളുടെ മന്ത്രിസഭാ രൂപവത്ക്കരണത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്ഥാനാര്‍ഥികളെയും മന്ത്രിമാരെയുമൊക്കെ തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ്. കെ കെ ശൈലജയുടെ കാര്യത്തിലും തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റിയാണ്.

മന്ത്രിസഭയില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞ യെച്ചൂരി വീണ്ടും ഇടത് സര്‍ക്കാറിനെ തിരഞ്ഞെടുത്ത കേരള ജനതക്ക് നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിച്ചു.



source http://www.sirajlive.com/2021/05/20/479870.html

Post a Comment

Previous Post Next Post