ജമ്മു | ദീര്‍ഘ സമയത്തെ ഓണ്‍ലൈന്‍ ക്ലാസുകളിലും കൂടുതല്‍ ഹോം വര്‍ക്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതിപ്പെട്ട് ജമ്മു കശ്മീരിലെ ആറ് വയസ്സുകാരി. രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെന്നാണ് കൊച്ചുകുട്ടി പരാതിപ്പെട്ടത്. കുട്ടിയുടെ സംസാരമടങ്ങിയ 45 സെക്കന്‍ഡ് വരുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇംഗ്ലീഷ്, ഗണിതം, ഉറുദു എന്നിവക്ക് പുറമെ കമ്പ്യൂട്ടര്‍ ക്ലാസുകളുണ്ടെന്ന് ആറ് വയസ്സുകാരിയുടെ പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്ക് വളരെയധികം ജോലിയാണുള്ളത്. തന്റെ വിഷമങ്ങളും ക്ലേശവും വ്യക്തമാക്കുന്ന തരത്തില്‍ അംഗവിക്ഷേപങ്ങളോടെയാണ് കുട്ടിയുടെ അവതരണം.
ഔറംഗസീബ് നഖ്ഷബന്ദി എന്ന മാധ്യമപ്രവര്‍ത്തകനാണ് വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. എന്തിനാണ് കൊച്ചുകുട്ടികള്‍ക്ക് ഇത്രയധികം ജോലി, മോദി സാഹബ് എന്ന് കുട്ടി ചോദിക്കുന്നുണ്ട്. എന്തുചെയ്യാന്‍ കഴിയും? അസ്സലാമുഅലൈകും, മോദി സാഹബ്, ബൈ എന്ന് പറഞ്ഞാണ് കുട്ടിയുടെ വീഡിയോ അവസാനിക്കുന്നത്.
A six-year-old Kashmiri girl's complaint to @PMOIndia @narendramodi regarding long hours of online classes and too much of school work. pic.twitter.com/S7P64ubc9H
— Aurangzeb Naqshbandi (@naqshzeb) May 29, 2021
source http://www.sirajlive.com/2021/05/31/481769.html
Post a Comment