
കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് 521 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഹരജിയെ എതിര്‍ത്ത് കേരളത്തിലെ കണക്ക് അധ്യാപകന്‍ ടോണി ജോസഫും അപേക്ഷ നല്‍കി. പരീക്ഷ റദ്ദാക്കുന്നതില്‍ അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ നാളെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിഷയം സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. കേരളമടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂല നിലപാടിലാണ്. എന്നാല്‍ ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തിലാണ്.
source http://www.sirajlive.com/2021/05/31/481713.html
إرسال تعليق