ഡെങ്കിപ്പനി പ്രതിരോധം; സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

തിരുവനന്തപുരം |ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തുടരുന്ന മഴയും ഉടനെയെത്തുന്ന കാലവര്‍ഷവും ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍, മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു ഡ്രൈ ഡേ ആചരിക്കുന്നു.

വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിന് ഇന്നത്തെ ദിവസം മാറ്റിവയ്ക്കണമെന്നു സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങള്‍ വീടുകളും ചുറ്റുവട്ടവുമാണെന്നുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണു ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനമെടുത്തത്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.



source http://www.sirajlive.com/2021/05/16/479197.html

Post a Comment

Previous Post Next Post