ഫലസ്തീന് സൈനിക സാമ്പത്തിക പിന്തുണ നല്‍കണമെന്ന് ഇറാന്‍

ടെഹ്‌റാന്‍ | ഫലസ്തീന് പിന്തുണയുമായി ഇറാന്‍. ഫലസ്തീന്‍ ജനതയെ സൈനികമായും സാമ്പത്തികമായും പിന്തുണയ്ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

ഇസ്‌റാഈലിന്റെ ആക്രമണം മൂലം ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ലെന്നും എല്ലാ മുസ്ലീം രാജ്യങ്ങളും ഫലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ആവശ്യപ്പെട്ടു. ഇസ്‌റാഈലിന്റെ ‘കുറ്റവാളിയായ’ പ്രധാനമന്ത്രിയെ അന്താരാഷ്ട്ര കോടതി ശിക്ഷിക്കണമെന്നും ആയത്തുള്ള പറഞ്ഞു

കഴിഞ്ഞ ദിവസമാണ് ഇസ്രയേല്‍ ഗാസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന ഗാസയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന യുഎസും അറിയിച്ചിരുന്നു.



source http://www.sirajlive.com/2021/05/22/480121.html

Post a Comment

أحدث أقدم