തൃശൂര്‍ | കുഴല്‍പ്പണ സംഘത്തിന് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് നല്‍കിയത് താനാണെന്ന് ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷിന്റെ മൊഴി. ജില്ലാ നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് മുറിയെടുത്തു നല്‍കിയതെന്നും എന്നാല്‍, ആര്‍ക്കാണ് മുറിയെടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും സതീഷ് മൊഴി നല്കി. സതീഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസില്‍ ബി ജെ പി ജില്ലാ ട്രഷറര്‍ സുജയ് സേനന്റെ സുഹൃത്ത് പ്രശാന്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷണല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമാണെന്ന് ഹോട്ടല്‍ ജീവനക്കാരന് വ്യക്തമാക്കിയിരുന്നു.
source http://www.sirajlive.com/2021/05/31/481760.html
إرسال تعليق