സംസ്ഥാനത്ത് ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനായി ബൂത്തുകളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇതിനായി ചേരികള്‍, തീരപ്രദേശം, ഗ്രാമപ്രദേശം തുടങ്ങിയവിടങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. നഗരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബൂത്തുകളും ഉണ്ടാകും.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

ഒരു തവണ കൊവിഡ് പോസിറ്റീവായവരില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തരുത്. കൊവിഡ് മുക്തരായവര്‍ ആശുപത്രി വിടുമ്പോള്‍ പരിശോധന ആവശ്യമില്ല. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് പുതിയ നിര്‍ദേശം. മൊബൈല്‍ ലാബുകള്‍ വഴി ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.കേരളത്തില്‍ ഇന്നലെ മാത്രം 43,529 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.



source http://www.sirajlive.com/2021/05/13/478902.html

Post a Comment

Previous Post Next Post