നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കും: കെ കെ രമ

തിരുവനന്തപുരം | നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് ആര്‍ എം പി നേതാവും വടകരയില്‍ യു ഡി എഫിന്റെ പിന്തുണയോടെ ജയിക്കുകയും ചെയ്ത കെ കെ രമ. സഭയില്‍ വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും രമ പ്രതികരിച്ചു.
തെരുവില്‍ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളും. യുഡിഎഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നതെന്നും എം എല്‍ എ വ്യക്തമാക്കി.

 

 



source http://www.sirajlive.com/2021/05/24/480456.html

Post a Comment

Previous Post Next Post