തിരുവനന്തപുരത്ത് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം; രോഗികളെ മാറ്റി

തിരുവനന്തപുരം | തലസ്ഥാനത്തെ എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തീപ്പിടുത്തം. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള 12 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയുടെ ഭാഗത്തേക്ക് തീപടര്‍ന്നിട്ടില്ലെങ്കിലും പുക നിറഞ്ഞേക്കുമെന്ന ആശങ്കയിലാണ് രോഗികളെ മാറ്റിയത്.

രാവിലെ ഒന്‍പതരയോടെയാണ് കാന്റീനില്‍ തീപിടിത്തമുണ്ടായത്. രണ്ടുനിലയുള്ള ക്യാന്റീനിന്റെ താഴത്തെ നിലയില്‍ ആണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്കും തീപടരുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെയും മറ്റ് ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് വലിയ ദുരന്തും ഉണ്ടാവാതിരുന്നത്.



source http://www.sirajlive.com/2021/05/20/479833.html

Post a Comment

أحدث أقدم