
അതിനിടെ, ഐ ടി നിയമം പാലിക്കാന്‍ ട്വിറ്റര്‍ തയാറാവണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ഡിജിറ്റല്‍ ഗൈഡ് ലൈന്‍ നടപ്പാക്കാന്‍ ട്വിറ്റര്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, പുതിയ നിയമങ്ങളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡന്റ് ഗ്രിവന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ഹരജി ജൂലൈ ആറിന് വീണ്ടും പരിഗണിക്കും.
source http://www.sirajlive.com/2021/05/31/481766.html
إرسال تعليق