തോറ്റെങ്കിലും ജനങ്ങളില്‍ നിന്ന് ഒളിച്ചോടില്ല: വി മുരളീധരന്‍

ന്യൂഡല്‍ഹി | നിയമഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പിക്കുണ്ടായത് താത്കാലിക തിരിച്ചടി മാത്രമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. തോറ്റെങ്കിലും ജനങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. ബി ജെ പിക്ക് മുന്‍കാലങ്ങളില്‍ ലഭിച്ച ജനപിന്തുണ ഇപ്പോള്‍ ലഭിച്ചില്ലെന്നും വി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യം മഹാമാരിയില്‍പ്പെട്ടപ്പോള്‍ നിലവിലെ സര്‍ക്കാര്‍ തുടരട്ടെ എന്ന് ജനങ്ങള്‍ തീരുമാനിച്ചു. കേരളത്തില്‍ മാത്രമല്ല, ബംഗാളിലും ഇതാണ് സംഭവിച്ചത്. രാജ്യത്തെ പൊതുട്രന്‍ഡ് കൂടിയാണിത്.

ബി ജെ പിക്ക് വോട്ട് ചെയ്തവരെല്ലാം ബി ജെ പിക്കാരാണെന്ന് വിശ്വസിക്കുന്നില്ല. ബി ജെ പിക്കെതിരെ എല്‍ ഡി എഫും യു ഡി എഫും വോട്ട്കച്ചവടം ആരോപിക്കുന്നത് ദുരാരോപണം മാത്രമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ ഡി എഫിന് വന്‍ തോതില്‍ വോട്ട് നഷ്ടപ്പെട്ടു. ഇത് ആരോടെങ്കിലുമായി ഉണ്ടാക്കിയ വോട്ട് കച്ചവടമായിരുന്നോയെന്നും മുരളീധരന്‍ ചോദിച്ചു.

 



source http://www.sirajlive.com/2021/05/07/478202.html

Post a Comment

Previous Post Next Post