
ഏപ്രില്‍ രണ്ടിന് വൈകിട്ട് ഏഴിന് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215ല്‍ ധര്‍മ്മരാജനും 216ല്‍ ഷം ജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എര്‍ടിഗയില്‍ ആണ്. ധര്‍മ്മരാജന്‍ വന്നത് ക്രറ്റയില്‍ ആണെന്നും ജീവനക്കാരന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇതിന്റെ ഹോട്ടല്‍ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു.ധര്‍മരാജിനേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
കേസില്‍ ബി ജെ പി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം മുമ്പോട്ട് പോകുകയാണ്.
source http://www.sirajlive.com/2021/05/27/480990.html
إرسال تعليق