സിനിമ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

കൊച്ചി | സിനിമ നടനും മുന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പിയുമായിരുന്ന പി സി ജോര്‍ജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയില്‍ നടക്കും.

68 ഓളം സിനികളില്‍ അഭിനയിച്ചിട്ടുണ്ട്. പോലീസിലെ ഔദ്യോഗിക ജീവിതത്തിനിടയില്‍ പലപ്പോഴും അദ്ദേഹം സിനിമ അഭിനയം നിര്‍ത്തിയിരുന്നു. 1995ല്‍ ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറക്ക് മുന്നിലെത്തിയത്. ചാണക്യന്‍, ഒരു അഭിഭാഷകന്റെ കേസ് ഡയറി, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.

 

 



source http://www.sirajlive.com/2021/05/14/478937.html

Post a Comment

أحدث أقدم