ന്യൂഡല്‍ഹി | ഒരു തുള്ളി വാക്സിന്‍ പോലും പാഴാക്കാതെ ഉപയോഗിച്ച കേരളത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് മറുപടിയായുള്ള പ്രധാനമന്ത്രിയുടെ കുറിപ്പിലാണ് അഭിനന്ദനം.
വാക്സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്സിന്‍ പാഴാക്കാതിരിക്കല്‍ പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്സിനാണ്.ഇത് മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു
source http://www.sirajlive.com/2021/05/05/478019.html
إرسال تعليق