പാലക്കാട് | കൊടകര കുഴല്‍പ്പണക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തു. ആറാം പ്രതി മാര്‍ട്ടിന്റെ വെള്ളങ്ങല്ലൂര്‍ വീട്ടില്‍ നിന്നാണ് മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്. കവര്‍ച്ച നടത്തിയ പണത്തില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് പ്രതി ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണവും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ നാല് ലക്ഷം രൂപ ബേങ്കില്‍ അടച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഗുണ്ടാ സംഘം കവര്‍ച്ച നടത്തിയത്. മൂന്നര കോടിയോളം രൂപയും കാറുമാണ് കവര്‍ന്നത്. കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
source
http://www.sirajlive.com/2021/05/26/480831.html
Post a Comment