ലതിക സുഭാഷ് എന്‍സിപിയിലേക്ക്; പി സി ചാക്കോയുമായി ചര്‍ച്ച നടത്തി

കോട്ടയം | സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് എന്‍സിപിയിലേക്ക്. ഇത് സംബന്ധിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍സിപിയെന്ന് ലതിക സുഭാഷ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി ഓഫീസിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാജയപ്പെട്ടു.എന്നാല്‍ ഏഴായിരത്തിലധികം വോട്ട് നേടിയ ഇവര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് നിര്‍ണായക കാരണമായി



source http://www.sirajlive.com/2021/05/23/480309.html

Post a Comment

Previous Post Next Post