
രാഹുലും പ്രിയങ്കയും നേരിട്ടെത്തി പ്രചാരണം നടത്തിയ കേരളത്തിലെ തോല്‍വി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. തിരിച്ചടി ഗൗരവമാണെന്നും തോല്‍വി പഠിക്കാന്‍ പ്രത്യേകം സമിതിയെ നിര്‍ത്തണമെന്നും സോണിയ നിര്‍ദേശിച്ചിരുന്നു. പിന്നാലെയാണ് അഞ്ചംഗ സമിതിയെ തിരഞ്ഞെടുത്തത്.
അതിനിടെ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിന്റെ മറ്റൊരു സംഘവും എത്തും. ലോക്സഭാ മുന്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, പുതുച്ചേരി മുന്‍മുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവരാണ് ഇതിനായി എത്തുന്നത്. ഒരു പുതിയ നേതൃനിര കേരളത്തില്‍ വരണമെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് അടക്കം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും യു ഡി എഫ് കണ്‍വീനറുമെല്ലാം മാറണമെന്നും യൂത്ത്‌കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവായി ഐ ഗ്രൂപ്പില്‍ നിന്നും വി ഡി സതീശന്റെ പേരാണ് ഉരുന്നത്. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കണമെന്ന് എ ഗ്രൂപ്പിന്റെ ആവശ്യം. ആഭ്യന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് തിരുവഞ്ചൂര്‍. സംസ്ഥാനത്തെ ഇടത് തരംഗത്തിലും മികച്ച ഭൂരിപക്ഷത്തോടെയാണ് തിരുവഞ്ചൂരിന്റെ വിജയമെന്നും എ ഗ്രൂപ്പ് ഇതിനായി ചൂണ്ടിക്കാട്ടുന്നു.
source http://www.sirajlive.com/2021/05/12/478751.html
إرسال تعليق