
മുഖ്യമന്ത്രി കസേര പ്രതീക്ഷനട്ടിരിക്കുന്ന സര്‍ബാനദ്ദ സെനോവാളുമായും ഹിമന്ദ ബിശ്വ ശര്‍മ്മയുമായും നേതാക്കള്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ഇന്ന് നിയമസഭാകക്ഷി യോഗം ചേരാന്‍ ഇരിക്കെ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഹിമന്ദ ബിശ്വ ശര്‍മ്മക്ക് ഉണ്ടെന്നാണ് പുറത്തുവന്ന സൂചനകള്‍.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 126 അംഗ നിയമസഭയില്‍ 60 പ്രതിനിധികളാണ് ബിജെപിക്കുള്ളത്.
source http://www.sirajlive.com/2021/05/09/478344.html
Post a Comment