കോഴിക്കോട് സിന്തറ്റിക് ഡ്രഗുമായി യുവാവ് പിടിയില്‍

കോഴിക്കോട് |  അതിമാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി പാലറമ്പ് സ്വദേശി നൈജിലിനെയാണ് മെഡിക്കല്‍ കോളജ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി വില്‍പ്പനക്കെത്തിച്ചതായിരുന്നു മയക്ക്മരുന്ന്.

കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി എവി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക്ക് സെല്‍ എസിപി രജികുമാറിന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും ലോക്കല്‍ പോലീസും ജില്ലയില്‍ മയക്ക്മരുന്ന് വേട്ട ശക്തമാക്കിയിരിരുന്നു.

മിംസ് ഹോസ്പിറ്റലിന് സമീപത്തെ ലോഡ്ജില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടി സ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഡിജെ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ പോവുന്നവര്‍ അവിടെ വെച്ച് ഡ്രഗ് മാഫിയയുമായി പരിചയത്തിലാവുകയും ആര്‍ഭാട ജീവിതത്തിനായി പെട്ടെന്ന് പണം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗമായാണ് പലരും ഏജന്റുമാരായി മാറുന്നത്.



source http://www.sirajlive.com/2021/05/06/478076.html

Post a Comment

Previous Post Next Post