തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി ജെ പി സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യുന്നതിനായി വീണ്ടും നോട്ടീസ് നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം. പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുകയെന്നാണ് സൂചന.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇരുവരും അസൗകര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നോട്ടീസ് നല്‍കുന്നത്. പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്.
source
http://www.sirajlive.com/2021/05/25/480619.html
Post a Comment