
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധ്യക്ഷനായി തുടരാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നുവെന്നും അന്ന് പറഞ്ഞതാണ്. തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ലെന്നും സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോണ്‍ഗ്രസ്. ഒരു പാട് പരാജയങ്ങൾ നേരിട്ടാണ് ജയിച്ച് വന്നത്. കോണ്‍ഗ്രസിനുള്ളിൽ രാഷ്ട്രീയ സംഘർഷമില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പാർട്ടിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ നൽകി ഈ പ്രസ്ഥാനത്തോട് മാധ്യമങ്ങൾ അപരാതം കാണിക്കരുത്. പരാജയം ഉണ്ടായെങ്കിലും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്-മുല്ലപ്പള്ളി പറഞ്ഞു.
source http://www.sirajlive.com/2021/05/29/481423.html
Post a Comment