കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ അമിത തുക ഈടാക്കുന്നതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി  | കൊവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്നതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രാവിലെ 11ന് പ്രത്യേക സിറ്റിംഗ് നടത്തി ഹര്‍ജി പരിഗണിക്കുന്നത്. ഫീസ് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ നേരത്തെ ഇറക്കിയ ഉത്തരവ് പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു നയരൂപീകരണം ആവശ്യമാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെയും, ഐഎംഎയെയും കോടതി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.



source http://www.sirajlive.com/2021/05/06/478079.html

Post a Comment

أحدث أقدم