
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ എഞ്ചിനീയര്‍ മുതല്‍ പല തസ്തികകളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഇതുവരെ ഒമ്പത് പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത്. പത്തനംതിട്ട കല്ലറക്കടവ് സ്വദേശിയുടെ പരാതി പ്രകാരം ഇയാളില്‍ നിന്ന് മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. കേന്ദ്ര മന്ത്രിമാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പെന്നാ് പരാതിക്കാരന്‍ പറയുന്നത്. ആറ് മാസത്തിനകം എഫ് സി ഐ എഞ്ചിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറില്‍ 10 ലക്ഷം രൂപ വാങ്ങി. മൂന്നാംപ്രതി ലെനിന്‍ മാത്യു എഫ് സി ഐ ബോര്‍ഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
source http://www.sirajlive.com/2021/05/26/480816.html
إرسال تعليق