
അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലും പുറത്തും പ്രക്ഷോഭം നടത്തുന്നതിനൊപ്പം നിയമ നപടികളും നാളത്തെ യോഗത്തില്‍ ആലോചിക്കും. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ കക്ഷികളുളുടേയും നേതാക്കളുടേയും പിന്തുണ തേടും. അഡ്മിനിസ്‌ട്രേറ്ററുടെ കച്ചവട താത്പര്യമാണ് ദ്വീപിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമന്ന് എന്‍ സി പി നേതാവ് പി മുത്തുക്കോയ പറഞ്ഞു. ലക്ഷദ്വീപിന് പുറമെ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായുള്ള ദാദര്‍നഗര്‍ ഹവേലി, ദാമന്‍ ഡ്യൂ എന്നിവിടങ്ങളിലും അദ്ദേഹത്തിനെതിരായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഒരു യോജിച്ച പ്രക്ഷോഭത്തിനും ദ്വീപിലെ രാഷ്ട്രീയ നേതാക്കള്‍ ആലോചിക്കുന്നുണ്ട്.
source http://www.sirajlive.com/2021/05/26/480826.html
Post a Comment