കൊടകര കുഴൽപ്പണ കവർച്ച: അന്വേഷണം പ്രത്യേക സംഘത്തിന്

തൃശ്ശൂർ | കൊടകരയിൽ വെച്ച് കുഴൽപ്പണം കവർന്ന കേസിന്റെ അന്വേഷണം തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം നടത്തും. ഡി ജി പി ഉത്തരവിട്ടതിനെ തുടർന്നാണ് തീരുമാനം. കേസിൽ കവർച്ചാസംഘത്തിൽ ഉൾപ്പെട്ട 19 പേരെയാണ് പോലീസ് ഇതുവരെ പിടികൂടിയത്. ഇതോടെ കവർച്ചാസംഘത്തിൽ ഉൾപ്പെട്ട എല്ലാവരും പിടിയിലായി.

മുഖ്യപ്രതികളിലൊരാളായ കണ്ണൂർ ഇരിട്ടി സ്വദേശി റഹീമിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് മാത്രം 13 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പണത്തിന്റെ ഉറവിടം കണ്ടെത്താനുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നത്.

പണം കൊടുത്തുവിട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജന് ആർ എസ് എസ് ബന്ധമുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം കവർന്നത്.



source http://www.sirajlive.com/2021/05/08/478291.html

Post a Comment

Previous Post Next Post