കൊച്ചി | ലക്ഷദ്വീപിന്റെ മതേതര സാംസ്‌കാരിക പാരമ്പര്യം നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരിയും ആവശ്യപ്പെട്ടു. ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാംസ്‌കാരികവും സാമൂഹികവുമായ സവിശേഷതകളും വൈവിധ്യങ്ങളും തനിമയും നിലനിർത്തലാണ് മതേതര ജനാധിപത്യ പാരമ്പര്യം. അതിന് കടകവിരുദ്ധമായ നിലപാടാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
ഇത്തരം നീക്കങ്ങൾ ദ്വീപിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനിടയാക്കും. ഏറെ സമാധാനത്തിൽ കഴിയുന്ന ദ്വീപിലെ ജനങ്ങളെ ഭീതിയിലാക്കരുത്. ചില അജൻഡകൾ കടത്തിക്കൊണ്ടുവന്ന് ജനങ്ങളെ പ്രകോപിതരാക്കുന്ന അപക്വമായ പെരുമാറ്റം ഒരു അഡ്മിനിസ്ട്രേറ്ററിൽ നിന്ന് ഉണ്ടായിക്കൂട. ജനങ്ങളുടെ ഇച്ഛകൾ മാനിക്കപ്പെടുമ്പോഴാണ് ജനാധിപത്യം പുലരുന്നത്. അവരുടെ അഭിരുചികൾ കണക്കിലെടുത്ത് സാമൂഹിക നീതിയും സുരക്ഷയും സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും മുസ്‌ലിം ജമാഅത്ത് നേതാക്കൾ ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/05/24/480486.html

إرسال تعليق