തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറില്‍ വനിതാ മന്ത്രിമാര്‍ മൂന്ന് പേര്‍. സി പി എമ്മില്‍ നിന്ന് വീണ ജോര്‍ജ്, ആര്‍ ബിന്ദു, സി പി ഐയില്‍ നിന്ന് ചിഞ്ചുറാണി എന്നിവരാണ് മന്ത്രിമാരാവുക. കെ കെ ശൈലജയെ ഇത്തവണ മാറ്റിനിര്‍ത്തുകയും ജെ മേഴ്‌സിക്കുട്ടിയമ്മ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് പകരം വീണാ ജോര്‍ജിനും ആര്‍ ബിന്ദുവിനും മന്ത്രിസ്ഥാനത്തേക്ക് അവസരമൊരുങ്ങിയത്.
കൊയിലാണ്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാനത്തില്‍ ജമീലയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും അവസാന പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരില്‍ കെ കെ ശൈലജയും ജെ മെഴ്‌സിക്കുട്ടിയമ്മയും ആണ് വനിതകളായി ഉണ്ടായിരുന്നത്.
source
http://www.sirajlive.com/2021/05/18/479553.html
إرسال تعليق