ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററ്റുടെ നടപടിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കൊച്ചി | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റുടെ തലതിരഞ്ഞ ഭരണപരിഷ്‌ക്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതിനിടെ വിമര്‍ശനവുമായി ഹൈക്കോടതിയും. ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് മാറ്റിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്തിന് എ പി പിമാരെ സ്ഥലംമാറ്റി എന്നത് സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ കൃത്യമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച പൊതുതത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

അഡ്മിനിസ്‌ട്രേഷന്റെ നടപടി കോടതി നടപടികള്‍ സ്തംഭിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം അറിയുന്നുണ്ട്. മധ്യമങ്ങളില്‍ നിന്ന് മാത്രമല്ല. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരില്‍ നിന്നും ദ്വീപ് സബ് ജയിലില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അവിടെ നടക്കുന്ന സംഭവങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതിയെ സഹായിക്കുന്നതിനാണ് കവരതതില്‍ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിരുന്നത്. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഇവരെ മറ്റ് ദ്വീപുകളിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയില്‍ ഹരജി എത്തിയത്.

 



source http://www.sirajlive.com/2021/05/25/480608.html

Post a Comment

Previous Post Next Post