ന്യൂഡല്‍ഹി| ഭരണകൂടം നല്‍കുന്ന പിന്തുണയില്‍ രാജ്യത്തെ പൊതുജനങ്ങളെ കൊള്ളയടിക്കല്‍ ഇന്ധന കമ്പനികള്‍ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. നിരന്തരം വില കൂട്ടിയുടെ ഒന്നും പ്രതികരിക്കാന്‍ പോലും കേന്ദ്രം തയ്യാറകുന്നില്ലെന്നത് രാജ്യം അനുഭവിക്കുന്ന ഭീകരാവസ്ഥയാണ് തെളിയിക്കുന്നത്.
ഇന്നത്തെ വില വര്‍ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 15 പൈസയും ഡീസലിന് 87 രൂപ 08 പൈസയുമായി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്.
source
http://www.sirajlive.com/2021/05/12/478741.html
إرسال تعليق