കവരത്തി | ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി പി എം പ്രതിനിധികള്‍ക്ക് അനുമതിയില്ല. പാര്‍ട്ടി പ്രതിനിധികള്‍ നല്കിയ അപേക്ഷ അഡ്മിനിസ്ട്രേഷന് തള്ളി. കൊവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നാണ് അധികൃതരുടെ ന്യായീകരണം. വി ശിവദാസന്‍, എ എം ആരിഫ് എന്നീ എം പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. ദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തറിയുമെന്നതിലുള്ള ആശങ്കയാണ് യാത്ര തടയാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സി പി എം നേതാവ് എളമരം കരീം പറഞ്ഞു. ഇതിനെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ, എ ഐ സി സി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതേ കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്.
source http://www.sirajlive.com/2021/05/30/481584.html
Post a Comment