സി പി എം സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളെ തീരുമാനിക്കും

തിരുവനന്തപുരം |  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളെ തീരുമാനിക്കുന്നതിനായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സര്‍ക്കാറില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കാവുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണമെന്ന് നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുന്‍ രാജ്യഭാ എം പിയുമായ കെ കെ രാഗേഷിനെ തീരുമാനിച്ചിരുന്നു.

എംവി ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയ നിയമനം. പൊളിറ്റിക്കല്‍ സെക്രട്ടറിയായി പുത്തലത്ത് ദിനേശന്‍ തന്നെ തുടരും. മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ള ചിലരെ നിലനിര്‍ത്താനാണ് സാധ്യത. പിണറായി വിജയന്‍ ഒഴികെയുള്ള എല്ലാവരും പുതുമുഖങ്ങളായതിനാല്‍ സ്റ്റാഫിന്റെ കാര്യത്തിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ പരമാവധി എണ്ണം 25ല്‍ ഒതുക്കി നിര്‍ത്തണമെന്ന് സി പി എം തീരുമാനിച്ചിരുന്നു. ഇതില്‍ മാറ്റമുണ്ടാകുമോ എന്നും ഇന്നറിയാം.

 

 



source http://www.sirajlive.com/2021/05/21/479994.html

Post a Comment

Previous Post Next Post