
കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഭ്യര്‍ത്ഥിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ വലിയ തരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആരെങ്കിലും ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കരിദിനമാചരിക്കുമെന്ന കര്‍ഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പോലീസിന്റെ അറിയിപ്പ്.
source http://www.sirajlive.com/2021/05/26/480798.html
إرسال تعليق