വനം വകുപ്പിന് പകരം മറ്റൊന്ന് അവകാശപ്പെടില്ല; മുന്നണി മര്യാദ പാലിച്ച് മുന്നോട്ട് പോകാന്‍ സി പി ഐ

തിരുവനന്തപുരം | മുന്നണിയിലെ ഘടക കക്ഷിയായ എന്‍ സി പിക്ക് വിട്ടുകൊടുത്ത വനം വകുപ്പിന് പകരം വേറെ വകുപ്പ് അവകാശപ്പെടേണ്ടെന്ന് തീരുമാനിച്ച് സി പി ഐ. സി പി എം വൈദ്യുതി വകുപ്പ് ജനതാദള്‍ എസിന് വിട്ടുകൊടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണി മര്യാദ പാലിച്ച് മുന്നോട്ട് പോവുകയെന്ന നിലാപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. വകുപ്പ് വിഭജനത്തില്‍ ഒരു തരത്തിലുള്ള ഭിന്നാഭിപ്രായവും വേണ്ടെന്നതിന് പാര്‍ട്ടി പ്രാധാന്യം നല്‍കുകയായിരുന്നു.

വനം വകുപ്പൊഴികെ, ഒന്നാം പിണറായി സര്‍ക്കാരില്‍ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും ഇത്തവണയും സി പി ഐക്ക് കിട്ടിയിട്ടുണ്ട്. എന്‍ സി പിയുടെ പക്കലുണ്ടായിരുന്ന ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസ് എം എല്‍ എ. ആന്റണി രാജുവിനും ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിനും സി പി എം നല്‍കി.



source http://www.sirajlive.com/2021/05/20/479862.html

Post a Comment

أحدث أقدم