മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ക്വാലാലംപുര്‍|  മലേഷ്യയില്‍ ഭൂഗര്‍ഭ ടണലില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ക്വാലാലംപുരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിന് സമീപമാണ് അപകടം. ഏകദേശം 200ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

213 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ട്രെയിന്‍ കാലിയായി പോയിരുന്ന ഒരു ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയ തകരാറാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 



source http://www.sirajlive.com/2021/05/25/480583.html

Post a Comment

Previous Post Next Post