വി ഡി സതീശനെ സ്വാഗതം ചെയ്യുന്നു; ചെന്നിത്തല ചരിത്രത്തിലെ മികച്ച പ്രതിപക്ഷ നേതാവ്: മുല്ലപ്പള്ളി

തിരുവനന്തപുരം | വി ഡി സതീശന്‍ എംഎല്‍എയെ പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. വി ഡി സതീശന്‍ നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. കഠിനാധ്വാനിയായി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും.

കെപിസിസി പ്രസിഡന്റായി തന്നെ എഐസിസിയാണ് നിയോഗിച്ചത്. പരാജയം ഏറ്റുവാങ്ങിയാല്‍ പാര്‍ട്ടിയെ ഇട്ടേച്ചുപോകുകയാണെങ്കില്‍ നിങ്ങള്‍ എന്തുപറയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഇക്കാര്യത്തിലും എഐസിസി പെട്ടെന്ന് തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത കാര്യം ദേശീയ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് തന്നെയറിയിച്ചത്. താരീഖ് അന്‍വറും പറഞ്ഞു. എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് അറിയില്ല-മുല്ലപ്പള്ളി പറഞ്ഞു



source http://www.sirajlive.com/2021/05/22/480150.html

Post a Comment

Previous Post Next Post