സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫീസ് സ്റ്റാഫുകളുടെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. അടുത്ത വെളളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നല്‍ നല്‍കേണ്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും. നാല് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ മന്ത്രിമാരായതോടെ മുന്‍ മന്ത്രി ഇപി ജയരാജന്‍ എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളിലേക്ക് മാറും. മുന്‍ മന്ത്രിമാരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായ കെ കെ ഷൈലജ, എം എം മണി, ടി പിരാമകൃഷ്ണന്‍ എന്നിവര്‍ക്കും പുതിയ സംഘടനാ ചുമതലകള്‍ നിശ്ചയിച്ചേക്കും.

 



source http://www.sirajlive.com/2021/05/28/481217.html

Post a Comment

Previous Post Next Post