
ഒരു ദിവസം പരമാവധി 2,910 രൂപ മാത്രമേ ആശുപത്രികൾ ഈടാക്കാവൂ. രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിങ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെ ജനറല്‍ വാര്‍ഡുകളിൽ 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പി പി ഇ കിറ്റുകളുടെയും ഐ സി യു ആണെങ്കില്‍ അഞ്ച് പി പി ഇ കിറ്റുകളുടെയും വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സി ടി സ്‌കാൻ അടക്കമുള്ള പരിശോധനകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാം. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍ നിന്ന് ഈടാക്കും.
source http://www.sirajlive.com/2021/05/10/478478.html
Post a Comment