സിറിയയില്‍ ആശുപത്രിക്ക് നേരെ ആക്രമണം; 13 മരണം

അലപ്പോ | സിറിയന്‍ നഗരമായ അഫ്രിനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 30 ലധികം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ചയാണ് ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയും സിറിയന്‍ കുര്‍ദിഷ് സ്വയം പ്രതിരോധ സേനയും ചേര്‍ന്നാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തുള്ള വിവിധ ആശുപത്രികള്‍ക്ക് നേരെ 400 ലധികം തവണ ആക്രമണം നടന്നിട്ടുണ്ട്. വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആശുപത്രികള്‍ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്.



source http://www.sirajlive.com/2021/06/13/483704.html

Post a Comment

أحدث أقدم