മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപരൻ പിന്മാറിയത് പണം ലഭിച്ചതിനാൽ; 15 ലക്ഷം വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചത് 2.5 ലക്ഷം

കാസര്‍കോട് | മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദര മത്സരത്തിൽ നിന്ന് പിന്മാറിയത് പണം ലഭിച്ചതിനാൽ. 15 ലക്ഷം രൂപ ആദ്യം വാഗ്ദാനം നല്‍കിയെങ്കിലും രണ്ടര ലക്ഷം രൂപ കിട്ടിയെന്ന് അപരൻ കെ സുന്ദര തന്നെ വെളിപ്പെടുത്തി. മഞ്ചേശ്വരത്ത് താൻ ജയിച്ചാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര വെളിപ്പെടുത്തി.

2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. പ്രാദേശിക ബി ജെ പി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചത്. കെ സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.

ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.



source http://www.sirajlive.com/2021/06/05/482468.html

Post a Comment

Previous Post Next Post