മഹാരാഷ്ട്രയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപ്പിടത്തം: 18 മരണം

മുംബൈ | മഹാരാഷ്ട്രയിലെ പുനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും ഫാക്ടറി തൊഴിലാളികളാണ്. അപകട സമയം 37 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിന് തീ പടര്‍ന്നതാണ് അപകട കാരണം.അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റ് എത്തിയാണ് തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.

 

 



source http://www.sirajlive.com/2021/06/08/482897.html

Post a Comment

أحدث أقدم