ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഷൂട്ടിംഗ്; സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ 20 പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ രഹസ്യമായി ഷൂട്ടിംഗ് നടത്തിയതിന് 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ നിന്ന് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കുമെന്നാണ് സൂചന. റിസോര്‍ട്ട് അടച്ച് സീല്‍ ചെയ്യുമെന്നും ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.



source http://www.sirajlive.com/2021/06/04/482372.html

Post a Comment

أحدث أقدم